പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയ നെടുമങ്ങാട് സ്വദേശി ആശുപത്രിയില്‍

Published : Dec 14, 2018, 01:55 PM IST
പൊലീസ് ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയ നെടുമങ്ങാട് സ്വദേശി ആശുപത്രിയില്‍

Synopsis

ആഘോഷപരിപാടിയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന സില്‍വസ്റ്ററെ വിളിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഒരു  കിലോമീറ്റർ അകലെയുള്ള വിജനമായ പ്രേദേശത്തു എത്തിച്ച ശേഷം  മർദ്ദിച്ച് അവശനാക്കുകയായിരുന്നു

തിരുവന്തപുരം: നെടുമങ്ങാട് എ എസ് പിയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പാചക തൊഴിലാളിക്ക് പരിക്കേറ്റു. മണ്ടേല കോട്ടവിളയിലാണ് എസ് പിയുടെ ഡ്രൈവര്‍ ജസ്റ്റിൻ ദാസ് എന്ന പൊലീസുകാരന്‍റെയും സംഘത്തിന്‍റെയും ആക്രമണം ഉണ്ടായത്.  മർദ്ദനത്തിൽ പരിക്കേറ്റ സിൽവസ്റ്റർ കോട്ടവിള(50) ഇപ്പോൾ നെടുമങ്ങാട്  ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവ ശേഷം പ്രതികൾ ഒളിവിൽ ആണ്. ആഘോഷപരിപാടിയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന സില്‍വസ്റ്ററെ വിളിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഒരു  കിലോമീറ്റർ അകലെയുള്ള വിജനമായ പ്രേദേശത്തു എത്തിച്ച ശേഷം  മർദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്നാണ് സില്‍വസ്റ്റര്‍ വ്യക്തമാക്കിയത്. തലയ്ക്കു പൊട്ടലും, ശരീരം മുഴുവൻ ഒടിവും ചതവുമായി സിൽവസ്റ്റർ ഇപ്പോൾ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആര്യനാട് പോലീസ് കേസ് എടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി