പയ്യന്നൂരിലെ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധു; സിപിഎമ്മിൻ്റെ വാദം തള്ളി പൊലീസ്

Published : Aug 04, 2026, 10:37 PM IST
Payyannur CPM

Synopsis

പയ്യന്നൂരിലെ വെള്ളൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധുവെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിന് പിന്നിൽ ബന്ധുവാണെന്ന് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ്.

കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം വി കെ കൃഷ്ണൻ്റെ വീട്ടിലെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധുവാണെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. വി കെ കൃഷ്ണൻ്റെ സഹോദരിയുടെ മകൻ വി കെ ജൂബിഷ് ആണ് ചെടിച്ചട്ടികൾ നശിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് അക്രമമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. ഇക്കഴിഞ്ഞ മാർച്ച് 31നായിരുന്നു ചെടിച്ചട്ടികൾ നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ വി കു‌ഞ്ഞികൃഷ്ണൻ അനുകൂലികളാണെന്നായിരുന്നു സിപിഎം വാദം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരില്‍ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; ഓട്ടോറിക്ഷയ്ക്ക് കേടുപാട്
വിവാഹറിസപ്ഷന് വന്ന യുവാവിനെ തിരക്കിയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വീട്ടമ്മയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി; അഞ്ചുപേർ പിടിയിൽ