സ്‌കൂള്‍ ബസ് കത്തിച്ച് കേസ്; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

By Web TeamFirst Published Sep 5, 2019, 9:14 AM IST
Highlights

ആക്രമണത്തിൽ തകർന്ന ബസുകൾക്ക് പകരം, കുട്ടികളെ കൊണ്ട് വരുന്നതിനായി സ്‌കൂൾ അധികൃതർ വാടകയ്ക്ക് ബസുകൾ എടുത്തിട്ടുണ്ട്. ബസുകൾക്ക് നേരെ നടന്ന ആക്രമണം സ്‌കൂളിന്‍റെ പ്രതിച്ഛായ തകർക്കിലെന്നും പഴയ നിലയിൽ തന്നെ സ്‌കൂൾ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. 


തിരുവനന്തപുരം: കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒരു ബസ് കത്തിക്കുകയും മറ്റ് ഏഴു ബസുകൾ അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. ഇവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന. 

ഇന്നലെ സമീപത്തെ സ്ഥാപനങ്ങളിലെയും ചില വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം 15 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെയും കാഞ്ഞിരംകുളം സിഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തെ തുടർന്ന് രണ്ട് ദിവസത്തെക്ക് അവധി നൽകിയിരുന്ന മൗണ്ട്‌ കാർമൽ റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഇന്ന് തുറക്കുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. 

ആക്രമണത്തിൽ തകർന്ന ബസുകൾക്ക് പകരം, കുട്ടികളെ കൊണ്ട് വരുന്നതിനായി സ്‌കൂൾ അധികൃതർ വാടകയ്ക്ക് ബസുകൾ എടുത്തിട്ടുണ്ട്. ബസുകൾക്ക് നേരെ നടന്ന ആക്രമണം സ്‌കൂളിന്‍റെ പ്രതിച്ഛായ തകർക്കിലെന്നും പഴയ നിലയിൽ തന്നെ സ്‌കൂൾ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. അതേ സമയം സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന ആവശ്യവുമായി പൂർവ വിദ്യാർഥികൾ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു.  #supportmcrs, #justiceformcrsഎന്നീ ഹാഷ് ടാഗുകളിലാണ് സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ നടക്കുന്നത്. 
 

click me!