യാത്രാ കൂലി ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘം പിടിയിൽ

Published : Sep 28, 2025, 07:49 PM IST
Three arrested

Synopsis

യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതി റിമാൻഡ് ചെയ്തു.

ചേർത്തല: യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്.

ചേർത്തല സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. നഗരസഭ 14-ാം വാർഡ് തോപ്പുവെളി സ്വദേശി നെബു (40), കോയിതുരുത്തുവെളി സ്വദേശി ശ്യാം (39), തണ്ണീർമുക്കം 20-ാം വാർഡ് പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരാണ് റിമാൻഡിലായത്.

സംഭവം ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ചുപോയ ശേഷം, ഓട്ടോ ഡ്രൈവറായ ജിപ്സൺ സാമവുലിനെ ഓംകാരേശ്വരത്ത് റോഡരുകിൽ വെച്ച് സംഘം മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവറെ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ജിപ്സൺ സാമവുൽ നൽകിയ സൂചനകളെ തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്