തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടം; തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Sep 28, 2025, 06:17 PM IST
Student death

Synopsis

ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി വെളിയത്തുനാട് സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്. തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

കൊച്ചി: എറണാകുളം ആലുവയിൽ കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്. ‍‍‍ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്‍റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ