എംഡിഎംഎയുമായി 23കാരന്‍ പിടിയില്‍

Published : Jan 25, 2024, 02:47 PM IST
എംഡിഎംഎയുമായി 23കാരന്‍ പിടിയില്‍

Synopsis

ചൊവ്വാഴ്ച വൈകിട്ട് 7.45ന് ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത് വി.എസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐടിഐക്ക് സമീപമാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.

ആലപ്പുഴ: സ്വന്തം ഉപയോഗത്തിനും യുവാക്കൾക്ക് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനുമായി ബെം​ഗളൂരിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 11.80 ഗ്രാം എംഡിഎംഎയുമായി ചെങ്ങന്നൂർ സ്വദേശി പൊലീസ് പിടിയിൽ. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ. വില്ലയിൽ ജിത്തു ജോൺ ജോർജാണ് (23) പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 7.45ന് ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത് വി.എസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐടിഐക്ക് സമീപമാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ