കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

Published : Sep 23, 2026, 10:58 AM IST
jail

Synopsis

മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ സലാമിനെ ഞായറാഴ്ചയാണ് റെയിൽവേ പോലീസ് പിടികൂടിയത്.

കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു. കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്നുമാണ് ഇത്തവണ പ്രതി ചാടിപ്പോയത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം(37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ സലാമിനെ ഞായറാഴ്ചയാണ് റെയിൽവേ പോലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ രണ്ടാം തവണയാണ് ജില്ലയിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെത്തുടർന്ന് പ്രതി ചാടിപ്പോയത്. പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാരുംമൂട്ടിൽ തെരുവുനായ ആക്രമണം; വ്യാപാരിയടക്കം മൂന്നുപേർക്ക് കടിയേറ്റു
ഹൈക്കോടതി പറഞ്ഞു, ഉദ്യോഗസ്ഥർ കേട്ടു; മലപ്പുറത്ത് എട്ടിന്‍റെ പണി, അനധികൃത പരസ്യബോര്‍ഡുകള്‍ക്ക് 2.40 ലക്ഷം രൂപ പിഴ, വ്യാപക പരിശോധന