ഹൈക്കോടതി പറഞ്ഞു, ഉദ്യോഗസ്ഥർ കേട്ടു; മലപ്പുറത്ത് എട്ടിന്‍റെ പണി, അനധികൃത പരസ്യബോര്‍ഡുകള്‍ക്ക് 2.40 ലക്ഷം രൂപ പിഴ, വ്യാപക പരിശോധന

Published : Sep 23, 2026, 10:24 AM IST
Illegal unauthorised Flex Boards- AI image

Synopsis

ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം നടത്തിയ പരിശോധനകളുടെ ഭാഗമായി ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

മലപ്പുറം: പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്കെതിരെ മലപ്പുറം ജില്ലയില്‍ നടപടി ശക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം നടത്തിയ പരിശോധനകളുടെ ഭാഗമായി ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. പൊതുനിരത്തുകള്‍, റോഡരികുകള്‍, നടപ്പാതകള്‍, വിവിധ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം വിശദമായി വിലയിരുത്തി. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലാതലത്തില്‍ 27 പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌ക്വാഡുകള്‍ വിവിധ മേഖലകളില്‍ പരിശോധന നടത്തും. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യുന്നതിനൊപ്പം സ്ഥാപിച്ചവരില്‍നിന്ന് നിയമാനുസൃതമായി പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന പ്രവണത തടയുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പൊതുസ്ഥലങ്ങളുടെ സ്വാഭാവിക ഉപയോഗത്തിനും സുരക്ഷിതമായ ഗതാഗതത്തിനും തടസ്സമാകുന്ന തരത്തില്‍ പരസ്യ സാമഗ്രികള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശവും അധികൃതര്‍ നല്‍കി. വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന തുടരും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നടക്കുന്ന നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുകയും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ ഉറപ്പാക്കുകയും ചെയ്യും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും ശക്തമാക്കും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പൊലീസ്, കെ.എസ്.ഇ.ബി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി, പെപ്പർ സ്പ്രേ മുഖത്തടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്; സംഭവം കാക്കനാട്, പ്രതി പിടിയിൽ
വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍