കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതരുടെ ശല്യം, അന്വേഷണവുമായി പൊലീസ്

Web Desk   | Asianet News
Published : Nov 18, 2020, 06:24 PM IST
കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതരുടെ ശല്യം, അന്വേഷണവുമായി പൊലീസ്

Synopsis

കഴിഞ്ഞ കുറെ ദിവസങ്ങളായി കോൺവെൻ്റ് പരിസരത്ത് അജ്ഞാത വ്യക്തി ചുറ്റിത്തിരിയുന്നതായി സമീപവാസികൾ കന്യാസ്ത്രീകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇടുക്കി: കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതരുടെ ശല്യമുണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി. മൂന്നാർ മൗണ്ട് കാർമ്മൽ ദൈവാലയത്തിനുസമീപമുള്ള വിമലാംബികയുടെ പുത്രിമാർ എന്നറിയപ്പെടുന്ന ഡി.ഐ.എച്ച് സഭാംഗങ്ങളായ കർമ്മലാരം കോൺവെൻറിലെ കന്യാസ്ത്രീകളാണ് പൊലീസിൽ പരാതി നൽകിയത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി കോൺവെൻ്റ് പരിസരത്ത് അജ്ഞാത വ്യക്തി ചുറ്റിത്തിരിയുന്നതായി സമീപവാസികൾ കന്യാസ്ത്രീകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സിസ്റ്റേഴ്സ് പൊലീസിൽ പരാതിപ്പെട്ടത്. അജ്ഞാതനായ വ്യക്തി ഫോട്ടോയും വീഡിയോയും പകർത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് മൂന്നാർ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എസ്.ഐ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്