'കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു', സിസിടിവിയിൽ വ്യക്തമായ ദൃശ്യങ്ങൾ, മോഷണ തുടർച്ചയിൽ കള്ളനെ തേടി പൊലീസ് !

Published : Sep 06, 2023, 12:25 AM IST
'കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു', സിസിടിവിയിൽ വ്യക്തമായ ദൃശ്യങ്ങൾ, മോഷണ തുടർച്ചയിൽ കള്ളനെ തേടി പൊലീസ് !

Synopsis

ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ 

കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ പ്രതിയെ തെരയുകയാണ് പൊലീസ്. രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രി കവർച്ച നടന്നത്. 

ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി.  അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണിത്. പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്.

രണ്ട് ദിവസം മുമ്പ് ഇവിടുത്തെ സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Read more: പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തി; രണ്ട് മാസത്തിന് ശേഷം കള്ളൻ പിടിയില്‍

കണ്ണൂർ പയ്യാവൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ വെള്ളി മോഷ്ടിച്ച പ്രതി പിടിയിൽ

കണ്ണൂർ: പയ്യാവൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ വെള്ളി മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി വേലായുധ സെല്ലമുത്തുവാണ് പിടിയിലായത്. കോയന്പത്തൂർ ഉക്കടത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 14നാണ് പയ്യാവൂർ ടൗണിലെ ജ്വല്ലറിയിൽ മോഷണം നടത്തിയത്. കവർച്ചയുടെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു