പൊലീസിനും രക്ഷയില്ല; അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയവരെ ആക്രമിച്ചു, അറസ്റ്റ്

Published : Sep 26, 2025, 11:50 AM IST
arrest

Synopsis

കോഴിക്കോട് ചാലിയത്ത് അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ രണ്ട് യുവാക്കള്‍ ആക്രമിച്ചു.  ഇന്നലെ രാവിലെ 10.50ഓടെയാണ് സംഭവമുണ്ടായത്.

കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപത്ത് താമസിക്കുന്ന വെമ്പറമ്പില്‍ വീട്ടില്‍ റാസിക്ക്(37), വെമ്പറമ്പില്‍ ഷെബീറലി(34) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.50ഓടെയാണ് സംഭവമുണ്ടായത്. ചാലിയം ഫിഷ്‌ലാന്റിംഗ് സെന്ററിന് സമീപം അതിഥി തൊഴിലാളിയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ബേപ്പൂര്‍ കോസ്റ്റല്‍ പോലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജേഷ് കുഞ്ഞബ്ദുള്ള എന്നിവരെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കാടുമൂടിയ സ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. റാസിഖിന്റെ പേരില്‍ ബേപ്പൂര്‍, നല്ലളം സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്‌ഐ നൗഷാദ്, എഎസ്‌ഐ ദീപ്തി ലാല്‍, രഞ്ജിത്ത്, പ്രസൂണ്‍, നിഥിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍