പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Sep 26, 2025, 11:06 AM IST
viswajith missing

Synopsis

പുലർച്ചെ 1.30ഓടെ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പരാതിയിൽ പറയുന്നത്. ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അന്വേഷണം തുടങ്ങി

പാലക്കാട്: പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പാലക്കാട് നിന്നും 13 വയസ്സുള്ള രണ്ടു പെൺകുട്ടികളേയും കാണാതായിരുന്നു. അവരെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നാണ് കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം