പുലർച്ചെ അഞ്ചിന് തുടങ്ങി, പരിശോധിച്ചത് 409 വാഹനങ്ങൾ; മദ്യപിച്ച് ബസോടിച്ച 12 ഡ്രൈവർമാർക്ക് പിടിവീണു

Published : Aug 08, 2023, 04:27 PM ISTUpdated : Aug 08, 2023, 04:36 PM IST
പുലർച്ചെ അഞ്ചിന് തുടങ്ങി, പരിശോധിച്ചത് 409 വാഹനങ്ങൾ; മദ്യപിച്ച് ബസോടിച്ച 12 ഡ്രൈവർമാർക്ക് പിടിവീണു

Synopsis

അങ്കമാലിയിൽ അഞ്ച് ഡ്രൈവർമാരെയാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ സ്കൂൾ-കോളേജ് വാഹനങ്ങൾ ഓടിച്ചവരാണ്.

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവരെ പിടികൂടി പൊലീസ്. എറണാകുളം റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച പന്ത്രണ്ട് ബസ് ഡ്രൈവർമാരെ പിടികൂടിയത്. ഇതിൽ പത്ത് പേർ സ്കൂൾ വാഹനം ഓടിച്ചവരാണെന്നും പൊലീസ് അറിയിച്ചു. അങ്കമാലിയിൽ അഞ്ച് ഡ്രൈവർമാരെയാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ സ്കൂൾ-കോളേജ് വാഹനങ്ങൾ ഓടിച്ചവരാണ്. വടക്കേക്കരയിൽ മദ്യപിച്ച്‌ വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. പറവൂരും കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവർമാരെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടി. പുലർച്ചെ അഞ്ചിന് തുടങ്ങി  409 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു. 

Read More.... താനൂർ കസ്റ്റഡി മരണം; ശരീരത്തിൽ 21 മുറിവുകൾ,പൊലീസ് മർദനവും മരണത്തിന് കാരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പ്ലസ്‍ ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് വേണ്ട, നേരിട്ട് ലൈസൻസ്; എംവിഡി പദ്ധതി അന്തിമഘട്ടത്തില്‍

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി ആന്‍റണി രാജു. പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ്‍ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് പുറമെ, ലേണിങ് ടെസ്റ്റിനായി സർക്കാരിന് വരുന്ന ചെലവുകൾ കുറയ്ക്കാനും സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം