കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം

Published : Feb 18, 2026, 02:55 PM IST
police

Synopsis

കൊച്ചിയിൽ കിണറ്റിൽ അബദ്ധത്തിൽ വീണ 85 വയസ്സുകാരിയായ ചന്ദ്രമതിയെ ആലുവ വെസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. സമയോചിതമായ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ഗുഡ് സർവീസ് എൻട്രി നൽകി അനുമോദിച്ചു.

കൊച്ചി: കിണറ്റിൽ വീണ വൃദ്ധയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. തട്ടാംപടി സ്വദേശിനിയായ മാമ്പിള്ളി പറമ്പിൽ ചന്ദ്രമതി (85)യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. വിവരമറിഞ്ഞ ആലുവ വെസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി കരയ്ക്ക് കയറ്റുകയായിരുന്നു.

പൊലീസിൻറെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. പൊലീസ് ഉദ്യോഗസ്ഥരായ ഷാരോ, ലെനീഷ്, അബ്ദുൽ ഖാദർ, സുജിത്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വി എസ് ലനീഷ്, കെ കെ സുജിത്ത്, കെ ബി അബ്ദുൾ ഖാദർ , കെ ജെ ഷാരൊ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകി അനുമോദിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന അനുമോദന ചടങ്ങിൽ പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണയും സന്നിഹിതരായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതെന്ത് മറിമായം! എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല, കൂടും കണ്ടെത്തിയില്ല; ചെരണിയില്‍ കാട്ടുതേനീച്ചയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 4 പേർക്ക് പരിക്ക്
'നിലവിളക്കിലെ തിരികൾ കത്തിക്കാൻ അദ്ദേഹം എന്നോട് സ്നേഹത്തോടെ അഭ്യർത്ഥിച്ചു, ദൈവനാമത്തിൽ എല്ലാ തിരികളും കത്തിച്ചു'; കുറിപ്പുമായി കെ.ടി. ജലീൽ