ഡോക്ടറെ കൈകാര്യം ചെയ്യുമെന്ന് പ്രസം​ഗത്തിനിടെ ഭീഷണി; മുസ്ലീം യൂത്ത് ലീഗ് നേതാവിന് എതിരെ പൊലീസ് കേസ് എടുത്തു 

Published : Jan 22, 2025, 07:33 AM IST
ഡോക്ടറെ കൈകാര്യം ചെയ്യുമെന്ന് പ്രസം​ഗത്തിനിടെ ഭീഷണി; മുസ്ലീം യൂത്ത് ലീഗ് നേതാവിന് എതിരെ പൊലീസ് കേസ് എടുത്തു 

Synopsis

ആശുപത്രിയ്ക്ക് മുന്നിൽ ഡോക്ടർമാരുടെ അനാസ്ഥയെന്നാരോപിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു യു എ റസാഖിന്റെ ഭീഷണി പ്രസംഗം. 

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഭീഷണി മുഴക്കിയ മുസ്ലീം യൂത്ത് ലീഗ് നേതാവിന് എതിരെ പൊലീസ് കേസ് എടുത്തു. യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖിന് എതിരെ തിരൂരങ്ങാടി പൊലീസാണ് കേസ് എടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈകാര്യം ചെയ്യും എന്നായിരുന്നു പ്രസംഗം. തലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് പൊലീസ് നടപടി. ഭീഷണി പ്രസംഗത്തിനെതിരെ കെ.ജി.എം.ഒ.എ രംഗത്ത് വന്നിരുന്നു.

ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു യു എ റസാഖിൻ്റെ ഭീഷണി. ആശുപത്രിൽ വെച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ എന്നും വേണ്ടി വന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നും യു എ റസാഖ് ഭീഷണിപ്പെടുത്തിയിരുന്നു. ഡോക്ടർമാർ തെമ്മാടികളാണെന്നും ഇയാൾ ആക്ഷേപിച്ചിരുന്നു. ആശുപത്രിയ്ക്ക് മുന്നിൽ ഡോക്ടർമാരുടെ അനാസ്ഥയെന്നാരോപിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു ഭീഷണി പ്രസം​ഗം. ഭീഷണിയ്ക്ക് പിന്നാലെ കെ.ജി.എം.ഒ.എ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. യു എ റസാഖിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

READ MORE: പുറമേയ്ക്ക് ആക്രിക്കച്ചവടം, പിടിച്ചത് 47 ലക്ഷം രൂപ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നു; നാടകീയ രംഗങ്ങള്‍
 

PREV
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം