
കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തുപറമ്പിലെ ഹോട്ടലിന് സമീപമാണ് സംഭവമുണ്ടായത്. നായ്ക്കളെ ഇരുമ്പുപാര കൊണ്ട് അടിച്ചുകൊന്ന ശേഷം ഇയാൾ കുഴിച്ചിടുകയായിരുന്നു. ഇതിനെതിരെയുള്ള പരാതിയിലാണ് പൊലീസ് നടപടി. ചത്ത നായ്ക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന അനിമൽ വെൽഫയർ ബോർഡിനെയുൾപ്പെടെ സമീപിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam