ബസ് കണ്ടക്ടറായ യുവാവിന്റെ മരണം: അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു

Published : Nov 05, 2019, 10:40 PM IST
ബസ് കണ്ടക്ടറായ യുവാവിന്റെ മരണം: അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു

Synopsis

സ്വകാര്യ ബസ് കണ്ടക്ടറായ ഷിജുവും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരുമായി ഞായറാഴ്ച രാവിലെ ചാരുംമൂട് ജംഗ്ഷനിൽ വച്ച് സമയത്തെ ചൊല്ലി തർക്കമുണ്ടാകുകയും ഷിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. 

ചാരുംമൂട്: ബസ് കണ്ടക്ടറായ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. സംസ്കാരത്തിനു തൊട്ടുമുമ്പായി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ചാരുംമൂട് പേരൂർക്കാരാണ്മ ഷിജു ഭവനത്തിൽ ഷിജു (37)വാണ് മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറായ ഷിജുവും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരുമായി ഞായറാഴ്ച രാവിലെ ചാരുംമൂട് ജംഗ്ഷനിൽ വച്ച് സമയത്തെ ചൊല്ലി തർക്കമുണ്ടാകുകയും ഷിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. 

ഷിജുവിന്റെ പരാതിയിൽ പ്രതികളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും ഷിജുവിന്റെ താത്പര്യ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കാതെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാൽ രാത്രിയോടെ നെഞ്ചുവേദനയുൾപ്പെടെ ശാരീരിക അവശതകളെ തുടർന്ന് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ ബന്ധുവിന്റെ മൊഴി പ്രകാരം സംസ്കാരത്തിനു തൊട്ടുമുമ്പായി പൊലീസ് എത്തി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്കു് വിട്ടുകൊടുത്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ