
കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്.
ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.
വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയിലേക്ക് വീണു, മുങ്ങി മരിച്ചു
കോഴിക്കോട്: ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവ് (22) ആണ് മരിച്ചത്.
മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുന്നതിനിടെ ഗൗഷിക് കാൽ തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഗൗഷിക്കിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്ക് ജീവൻ നഷ്ടമായിരുന്നു.
Also Read:- കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു