'വ്യാപാര സ്ഥാപനത്തിൽ ചുറ്റിക്കറങ്ങും, പെൺകുട്ടിയോട് മോശം പെരുമാറ്റം'; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

Published : May 28, 2023, 07:30 AM ISTUpdated : May 28, 2023, 07:35 AM IST
 'വ്യാപാര സ്ഥാപനത്തിൽ ചുറ്റിക്കറങ്ങും, പെൺകുട്ടിയോട് മോശം പെരുമാറ്റം'; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

Synopsis

കഴിഞ്ഞ മാസമാണ് ആയുർവേദ കോളേജിന് അടുത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയ പെണ്‍കുട്ടിയോട് ഒരാള്‍ മോശമായി പെരുമാറിയത്. ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചുവെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് വിട്ടയച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തിൽ പെൺകുട്ടിയുട് മോശമായി പെരുമാറിയയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പെണ്‍കുട്ടിയെ അച്ഛൻറെ പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും വഞ്ചിയൂർ പൊലിസ് കേസ് എടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം  പെൺകുട്ടിയുടെ രഹസ്യമൊഴി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി  രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസ് പെൺകുട്ടിയുട് മോശമായി പെരുമാറിയയാളുടെ സിസിടിവി ദൃശ്യങ്ങൾ  പുറത്തുവിട്ടുത്.  

കഴിഞ്ഞ മാസമാണ് ആയുർവേദ കോളേജിന് അടുത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയ പെണ്‍കുട്ടിയോട് ഒരാള്‍ മോശമായി പെരുമാറിയത്. ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചുവെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് വിട്ടയച്ചു. തുടർന്ന് കുട്ടിയുടെ അച്ഛൻ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പിശോധിച്ചു. പെണ്‍കുട്ടിയെ കൂടാതെ മറ്റ് സ്ത്രീകളെയും ഇയാള്‍ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായെങ്കിലും കേസെടുക്കാനോ അന്വേഷിക്കോന തയ്യാറായില്ല. 

ഒരു മാസത്തിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛൻ ഡിജിപിക്ക് പരാതി നൽകിതോടെയാണ് വഞ്ചിയൂർ പൊലീസ് ഉണർന്നത്. ഇന്നലെ കേസെടുത്ത പൊലീസ് ഇന്ന് കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്സോ പ്രകരമാണ് കേസെടുത്തിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. പിന്നിൽ ബാഗും തൂക്കി പ്രതി വ്യാപര സ്ഥപനത്തിന്‍റെ പല നിലകളിൽ കയിഇറങ്ങി സ്ത്രീകളെ ശല്യം ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിൽ കാണുന്ന പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വഞ്ചിയൂർ പൊലീസിനെയോ പൊലിസ് കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കണമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു.

Read More : ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ