ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിയടിക്കാനെത്തി; പതിനഞ്ച് ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Jul 16, 2021, 08:58 PM ISTUpdated : Jul 16, 2021, 09:03 PM IST
ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിയടിക്കാനെത്തി; പതിനഞ്ച് ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

 നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയിൽ നിന്നും പുറത്ത് നിന്നും നിരവധിയാളുകളാണ്  മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിനെത്തുന്നത്.

കോഴിക്കോട്: ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിയടിക്കാനെത്തിയ യുവാക്കളുടെ ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപോയിൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയവരുടെ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. 

തിരുവമ്പാടി പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നതിനിടെയാണ് വാഹനങ്ങൾ കണ്ടെത്തി പിടികൂടിയത്.  നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയിൽ നിന്നും പുറത്ത് നിന്നും നിരവധിയാളുകളാണ്  മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിനെത്തുന്നത്.

ഇന്ന് പിടികൂടിയ വാഹനങ്ങളധികവും മലപ്പുറം ജില്ലയിൽ നിന്നുള്ളവയാണ്. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് തിരുവമ്പാടി പൊലിസ് ഐ.പി  ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം