നീലേശ്വരം സ്റ്റേഷനിൽ കൂളായി വന്നിറങ്ങി, പൊലീസിന് ആളെ പിടികിട്ടി; പോക്കറ്റിൽ നിന്ന് കിട്ടിയത് 19 ഗ്രാം എംഡിഎംഎ

Published : Mar 23, 2025, 12:38 AM IST
നീലേശ്വരം സ്റ്റേഷനിൽ കൂളായി വന്നിറങ്ങി, പൊലീസിന് ആളെ പിടികിട്ടി; പോക്കറ്റിൽ നിന്ന് കിട്ടിയത് 19 ഗ്രാം എംഡിഎംഎ

Synopsis

ട്രെയിനിൽ വന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനിടയിൽ നിലേശ്വരം എസ് ഐ അരുൺ മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിലെ എസ് സി പി ഒ ദിലീഷ് ട്രെയിനിൽ നിന്നിറങ്ങിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

കാസ‍‌‍ർ​ഗോഡ്: നീലേശ്വരം പൊലീസ് റെയിൽവ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ കാപ്പ ചുമത്തിയ പ്രതിയെ എംഡിഎംഎയുമായി പിടികൂടി. ഓപ്പറേഷൻ ഡി  ഹണ്ടിൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പടന്നക്കാട്, സിംഗപ്പൂർ ക്വാട്ടേഴ്സിൽ താമസിക്കുന്ന വിഷ്ണു. പി (29) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 19.200 ഗ്രാം എംഡിഎംഎ പിടികൂടുകയുമായിരുന്നു.

കാപ്പ ചുമത്തി നാട് കടത്തിയ പ്രതിക്ക് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. എന്നാൽ ഇത് ബേധിച്ച് രാവിലെ 9 മണിയോടെ കണ്ണൂർ - യശ്വന്ത്പൂർ ട്രെയിനിൽ പ്രതി വന്നിറങ്ങി. ട്രെയിനിൽ വന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനിടയിൽ നിലേശ്വരം എസ് ഐ അരുൺ മോഹൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിലെ എസ് സി പി ഒ ദിലീഷ് ട്രെയിനിൽ നിന്നിറങ്ങിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും മറ്റ് പൊലീസുകാരും ചേർന്ന് പിടികൂടി. 

നേരത്തെ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ഇയാളെ ഗസറ്റഡ് ഓഫീസറുടെ സാനിധ്യത്തിൽ ദേഹപരിശോധന നടത്തി. ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇയാൾക്കെതിരെ കാപ്പ നിയമ ലംഘനത്തിനും , മയക്ക് മരുന്ന് കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. 

കാസർഗോഡ് ജില്ലാ പോലീസ് മേധാവി  ശില്പ.ഡി ഐപിഎസിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് , നിലേശ്വരം ഇൻസ്പെക്ടർ ബിൻ ജോയ് എന്നിവരുടെ  നിർദ്ദേശപ്രകാരം എസ്ഐ അരുൺ മോഹൻ എസ് സി പി ഒ മഹേഷ്, ദിലീഷ് , സി പി ഒ അജിത്ത്, ജിതിൻ മുരളി എന്നിവർ ചേർന്നാണ് പ്രതിയെ സമർത്ഥമായി പിടി കൂടിയത്. 

പാലത്തിൽ അടി നടന്ന വിവരം കിട്ടി പൊലീസെത്തി, പരുങ്ങി നിന്നയാളുടെ കയ്യിലൊരു കവ‍ർ; 700 ഗ്രാം കഞ്ചാവ് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരൻ ദാരുണാന്ത്യം
തൃത്താലയില്‍ പിടികൂടിയത് 10 ലക്ഷത്തിന്‍റെ യെല്ലോ എംഡിഎംഎ, സൂക്ഷിച്ചത് അഴുക്ക് ചാലിലും കെട്ടിടത്തിന്റെ വിടവുകളിലും; വൻമയക്കുമരുന്ന് വേട്ട