സ്കൂള്‍ ഗ്രൗണ്ടില്‍ CR7 സ്‌റ്റിക്കറുകൾ പതിച്ച കാറുകളുടെ റേസിങ്, അതും സ്കൂള്‍ വിട്ട സമയം, നിര്‍ത്താനാവശ്യപ്പെട്ട എസ്ഐയെ പരിക്കേല്‍പ്പിച്ചു

Published : Jun 30, 2026, 09:18 PM IST
car rasing

Synopsis

റേസിംഗ് നിർത്താൻ ആവശ്യപ്പെട്ട പ്രൊബേഷൻ എസ്ഐയെ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. എസ്ഐ പ്രിൻസ് ജോൺ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കാസർകോട്: കാസർകോട് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ റേസിംഗ് നടത്തി കാറുകൾ. സ്‌കൂൾ വിട്ട് കുട്ടികൾ മടങ്ങുന്ന സമയത്തായിരുന്നു റേസിങ്. CR7 സ്‌റ്റിക്കറുകൾ അടക്കം പതിപ്പിച്ച ആറ് കാറുകൾ ബേക്കൽ പൊലീസ് പിടിച്ചെടുത്തു. പൊലീസിന് നേരെയും ആക്രമണമുണ്ടായി. റേസിംഗ് നിർത്താൻ ആവശ്യപ്പെട്ട പ്രൊബേഷൻ എസ്ഐയെ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. എസ്ഐ പ്രിൻസ് ജോൺ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നെഞ്ച് പിടയുന്ന വേദനയിലും കുട്ടികളെ സുരക്ഷിതരാക്കി'; വിദ്യാർത്ഥികളുമായി മടങ്ങിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു
കൊല്ലത്തെ ബാറിൽ മദ്യത്തിനൊപ്പം ടച്ചിങ്സ് ചോദിച്ചതിന് യുവാക്കളെ പൊതിരെ തല്ലി ജീവനക്കാർ, ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചെന്ന് പരാതി