
കൊല്ലം: മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ച് ബാറിൽ സംഘര്‍ഷം. കൊല്ലം തേവലക്കരയിലാണ് സംഭവം. മദ്യപിക്കാൻ ബാറിലെത്തിയ യുവാക്കളും ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം അരങ്ങേറിയത്. അന്യ സംസ്ഥാനക്കാരായ ബാർ ജീവനക്കാരാണ് മദ്യത്തിനൊപ്പം ടച്ചിങ്സ് നൽകാത്തത് ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. ഹോക്കിസ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനമെന്ന് യുവാക്കൾ പറയുന്നു.
പ്രദേശവാസികളായ 2 യുവാക്കൾ മറ്റൊരു ബാറിൽ പോയി മദ്യപിച്ച ശേഷമാണ് ഇവിടെ എത്തിയത്. തങ്ങൾ ടച്ചിങ്സ് ചോദിക്കുക മാത്രമാണ് ചെയ്തതന്നും, ടച്ചിങ്സ് നൽകാൻ പറ്റില്ല എന്ന് പറഞ്ഞു ജീവനക്കാരാണ് ആദ്യം തല്ലിയതെന്നും യുവാക്കൾ പറഞ്ഞു. ഹോക്കിസ്റ്റിക്ക് ഉൾപ്പെടെ ഉപയോഗിച്ച് യുവാക്കളെ ജീവനക്കാർ മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. യുവാക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ലന്നും ആക്ഷേപമുണ്ട്. സംഭവം ഒത്തുതീർപ്പാക്കാൻ ബാർ ഉടമകൾ നടത്തുന്ന ശ്രമത്തിന് തെക്കുംഭാഗം പൊലീസ് കൂട്ടുനിൽക്കുകയാണന്നാണ് ആരോപണം. സംഭവം വിവാദമായതോടെ 7 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam