
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോൺസിന് സമീപത്തെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ലഹരി വസ്കുക്കളാണ് പിടിച്ചെടുത്തത്. 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിക്കിടന്ന ഗോഡൗണിനുള്ളിൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ഇപ്പോൾ പെരുമ്പാവൂർ സ്വദേശിയായ സുബൈറാണ് നടത്തിപ്പുകാരൻ.
ഗോഡൗണിന് അകത്ത് മറ്റൊരു ചെറിയ മുറിക്കുള്ളിൽ ചാക്കുകെട്ടുകളിൽ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉത്പന്നങ്ങൾ. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് ഇവ ഇവിടെ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്. ഒരാഴ്ച മുൻപാണ് പെരുമ്പാവൂർ മുടിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഗോഡൗണിൽ നിന്ന് ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam