'അത് കോഴിക്കട മാത്രമല്ല, വേറെ സൈഡ് ബിസിനസുണ്ട്'; ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട്, ഫൈസലിന്റെ കച്ചവടം പൂട്ടി!

Published : Apr 18, 2025, 06:48 PM ISTUpdated : Apr 18, 2025, 06:53 PM IST
'അത് കോഴിക്കട മാത്രമല്ല, വേറെ സൈഡ് ബിസിനസുണ്ട്'; ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട്, ഫൈസലിന്റെ കച്ചവടം പൂട്ടി!

Synopsis

ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പൊലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.

മലപ്പുറം: പൊന്നാനിയിൽ കോഴിക്കടയുടെ മറവിൽ  ലഹരി വിൽപന നടത്തിയ യുവാവ്  പിടിയിലായി. ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പൊലിസ് ക്രൈം സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പൊന്നാനി തേക്കെപ്പുറത്ത് പുത്തൻ പുരയിൽ ഫൈസലിനെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി എത്തിച്ച  14 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പൊലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.

Read More... 'യുവാക്കളെ ആക്രമിച്ചു, ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മുന്നിൽ ഡാൻസും'; ലഹരി സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും

മലപ്പുറം ജില്ലാ പൊലീസ് മേധാവി  ആർ. വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ  നേതൃത്വത്തിൽ  പൊന്നാനി പൊലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ്, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, മനോജ് സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ് , സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്.  

Asianet News Live

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്