
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കി. പള്ളിപ്പുറം പാച്ചിറ സ്വദേശി ഷെഫീഖ് (28) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം ലഹരിക്കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ലഹരിവസ്തുക്കളുടെ വിൽപനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മംഗലപുരം പൊലീസ് നൽകിയ വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് പ്രതിക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. തുടർന്ന് മംഗലപുരം പൊലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഷെഫീഖിന്‍റെ സഹോദരൻ ഷെമീറും കഴിഞ്ഞ ഫെബ്രുവരി 17 മുതൽ കാപ്പ നിയമപ്രകാരം ഇതേ ജയിലിൽ തടവിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam