
കോഴിക്കോട്: പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയണ മുഖത്തു അമർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മഹമൂദിന്റെ പക്കൽ നിന്നും അസ്മാബിയുടെ സ്വർണാഭരണങ്ങൾ ലഭിച്ചെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിൻ മാർഗം രക്ഷപ്പെടുന്നതിനിടെയാണ് പാലക്കാട് നിന്ന് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam