യുവതിയുടെ പരാതിയിൽ വഞ്ചനാ കേസ്: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി

By Web TeamFirst Published Nov 16, 2022, 4:37 PM IST
Highlights

ഇന്ന് രാവിലെ പത്ത് മണിയോടെ എആർ ക്യാംപിൽ മുകളിലെ ബാരക്കിലെ ജനൽ കമ്പിയിൽ ലുങ്കി കഴുത്തിൽ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

പത്തനംതിട്ട: വഞ്ചനാ കേസിൽ പ്രതിയായ പൊലീസുകാരൻ തൂങ്ങി മരിച്ചു. പത്തനംതിട്ട എ ആർ ക്യാംപിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബിനുകുമാറാണ് മരിച്ചത് . ഇന്ന് രാവിലെ പത്ത് മണിയോടെ എആർ ക്യാംപിൽ മുകളിലെ ബാരക്കിലെ ജനൽ കമ്പിയിൽ ലുങ്കി കഴുത്തിൽ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനുകുമാറിനെതിരെ കേസെടുത്തിരുന്നത്.

യുവതിയുടെ കാർ അനുമതിയില്ലാത്ത പണയപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കൊക്കാത്തോട് സ്വദേശിയായ ബിനു കുമാർ, യുവതിയുടെ പരാതിയിൽ തനിക്കെതിരെ കേസെടുത്തതിന്  പിന്നാലെ ഒരു മാസമായി ഒളിവിലായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നതാണ് ഇയാളുടെ രീതിയയെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ വകുപ്പ് തല അന്വേഷണവും ബിനുകുമാറിനെതിരെ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാളെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റാന്നി സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ബിനു യുവതിയുമായി പരിചയത്തിലാവുന്നത്. തുടർന്ന് ഈ യുവതിയുടെ പേരിൽ ബിനു ഇടനിലക്കാരനായി നിന്ന് കാർ വാങ്ങി. പിന്നീട് ബിനുവാണ് ഈ കാർ ഉപയോഗിച്ചിരുന്നത്. പക്ഷെ ബിനു യുവതിയുടെ അറിവില്ലാതെ കാർ പണയപ്പെടുത്തി പണം തട്ടിയെന്നാണ് പിന്നീട് പരാതി ഉയർന്നത്.

click me!