ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി

Published : Dec 29, 2022, 08:20 AM ISTUpdated : Dec 29, 2022, 08:24 AM IST
ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി

Synopsis

 കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്‍ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്‍റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി.


ചാരുംമൂട് (മാവേലിക്കര): കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്‍റെ തെളിവെടുപ്പ് പൂർത്തിയായി. നോട്ട് പ്രിന്‍റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂർ, കട്ടപ്പന, തങ്കമണി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. നോട്ടടിച്ച് ഇടപാട് നടത്തിയിരുന്ന മുഖ്യ പ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി ശ്യാം ശശി, ഇടപാടുകാരായ ഇടുക്കി സ്വദേശി ദീപു ബാബു, ചുനക്കര സ്വദേശി രഞ്ജിത്ത്, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ക്ലീറ്റസ്, ചാരുംമൂട് താമരക്കുളം സ്വദേശി ലേഖ എന്നിവരുമായാണ് നൂറനാട് സിഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. 

മാവേലിക്കര കോടതിയിൽ റിമാന്‍റിലായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്‍ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്‍റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകൾ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി. ദീപു ശശിയ്ക്ക് ഷംനാദ് പണം കൈമാറിയ കടപ്പന ബസ് സ്റ്റാന്‍റിലെത്തിയ പൊലീസ് സംഘം ഇയാളുടെ തങ്കമണിയിലുള്ള വീട്ടിലും പരിശോധാന നടത്തി. 

ക്ലീറ്റസിന്‍റെ വീട്ടിലും, ചുനക്കര കോമല്ലൂരിലുള്ള രഞ്ജിത്തിന്‍റെ ഹോട്ടലിലും വീട്ടിലും പൊലീസിന്‍റെ പരിശോധനയും തെളിവെടുപ്പും നടന്നു. ചെറിയ തുകയ്ക്ക് സാധനം വാങ്ങി 500 ന്‍റെ നോട്ടുകൾ മാറിയെടുത്തിരുന്ന ലേഖയുടെ വീട്ടിൽ അന്വേഷണത്തിന്‍റെ ആദ്യ ദിവസം റെയ്ഡ് നടത്തുകയും കളളനോട്ടുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദീപു ബാബുവിന്‍റെ വീട്ടിൽ നിന്നും രഞ്ജിത്തിന്‍റെ ഹോട്ടലിൽ നിന്നും രണ്ട് കള്ളനോട്ടുകൾ വീതം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നോട്ടടിച്ചിരുന്ന എറണാകുളത്തെ ലോഡ്ജിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്നും സി. ഐ ശ്രീജിത്ത് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: ചാരുംമൂട്ടിൽ നിന്ന് കള്ളനോട്ട് പിടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത

കൂടുതല്‍ വായനയ്ക്ക്:  2000, 500, 200, നോട്ട് ആവശ്യത്തിന് സ്വന്തമായി അച്ചടിച്ചെടുക്കും, ചാരുംമൂട് പിടിക്കപ്പെട്ടതിൽ സിനിമാ നടനും

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും