തിരുവനന്തപുരത്ത് പോളിടെക്നിക് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Published : Jun 30, 2025, 11:12 PM IST
student suicide

Synopsis

നരുവാമൂട് സ്വദേശി മഹിമ സുരേഷിനെയാണ് (20) ഇന്ന് വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമ്മൂട്ടില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നരുവാമൂട് സ്വദേശി മഹിമ സുരേഷിനെയാണ് (20) ഇന്ന് വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറിയാണ് ആശുപ്രതിയില്‍ എത്തിച്ചത്. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം. പെട്ടെന്നുള്ള മാനസിക വിഷമമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപ്രതി സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ