റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Published : Jun 30, 2025, 10:27 PM ISTUpdated : Jun 30, 2025, 10:41 PM IST
accident death tvm sasi

Synopsis

കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പള്ളിയിൽപോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ 68കാരനെ ബൈക്കിടിക്കുകയായിരുന്നു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്.

 ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ നി‍യന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 

അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: ഓമന. മക്കൾ: ഷാജി, ജോൺ. അപകടത്തിൽ പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ