മോഷ്ടിച്ച ടൂറിസ്റ്റ് ബസിന് ഫുള്‍ ടാങ്ക് ഡീസലടിച്ച് പണം നൽകാതെ മുങ്ങി, പിന്തുടര്‍ന്ന് ബസ് തടഞ്ഞിട്ട് നാട്ടുകാർ, 2 പേര്‍ അറസ്റ്റിൽ

Published : Jun 30, 2025, 08:24 PM IST
tourist bus theft arrest

Synopsis

നടുവണ്ണൂര്‍ കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്കിലാണ് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവണ്ണൂര്‍ കളയന്‍കുളത്ത് കെ കെ രജീഷ്(39), അരിക്കുളം ചാത്തന്‍വള്ളി മുഹമ്മദ് ജാസില്‍(23) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

നടുവണ്ണൂര്‍ കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്കിലാണ് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 52 ജി 2596 അല്‍-മനാമ ബസാണ് ഒരു സംഘം കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി കയറി. 

ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം ഇവര്‍ പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോവുകയായിരുന്നു. പമ്പ് ജീവനക്കാര്‍ ബഹളമുണ്ടാക്കുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ ബസ്സിനെ പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബസ് തടയാനായി. 

എന്നാല്‍, പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്‌ഐമാരായ പി ഷമീര്‍, എം കുഞ്ഞമ്മദ്, സിപിഒമാരായ കെകെ ജയേഷ്, സിഞ്ജു ദാസ്, മണിലാല്‍, ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും പിടികൂടിയത്

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു