കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ പൂഞ്ഞാർ എംഎൽഎയും; 45 ലക്ഷം രൂപ വകയിരുത്തി അഡ്വ. സെബാസ്റ്റ്യൻ എം ജെ

Published : Oct 15, 2026, 06:40 PM IST
Sebastian MJ MLA New Ksrtc Bus

Synopsis

പുതിയ കെഎസ്ആർടിസി ബസ് വാങ്ങാൻ തുക വകയിരുത്തി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ആണ് വകയിരുത്തിയത്. എരുമേലി ഡിപ്പോയ്ക്കാണ് പുതിയ ബസ് വാങ്ങുക.

കോട്ടയം: കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങാൻ തുക വകയിരുത്തി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ. 2026–27 സാമ്പത്തിക വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ആണ് വകയിരുത്തിയത്. എരുമേലി ഡിപ്പോയ്ക്ക് പുതിയ ബസ് വാങ്ങാനാണ് എംഎൽഎയുടെ തീരുമാനം. ഇതുവഴി എരുമേലിയിലെ ഉൾനാടൻ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ ആഹ്വാനപ്രകാരമാണ് എംഎൽഎമാർ കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നത്. നേരത്തെ, എംഎൽഎമാരായ കെ പ്രവീൺ കുമാർ, മാണി സി കാപ്പൻ, ജി സുധാകരൻ എന്നിവർ കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി തുക അനുവദിച്ചിരുന്നു.

കെ പ്രവീൺ കുമാർ എംഎൽഎ 40 ലക്ഷം രൂപ ജില്ലാ കളക്ടർക്ക് കൈമാറിയപ്പോൾ, മാണി സി കാപ്പൻ എംഎൽഎ 90 ലക്ഷം രൂപ ആണ് ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്. പുതിയ ബസ് വാങ്ങാൻ 45 ലക്ഷം രൂപ അനുവദിച്ച ജി സുധാകരൻ എംഎൽഎ, ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാക്കുമെന്നും അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിലെ വളർത്തു നായയുടെ കടിയേറ്റു, റാന്നിയിൽ വയോധിക പേവിഷ ബാധയേറ്റു മരിച്ചു
യുവാവിനെ 19 കാരി പാലക്കാട്ടെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി, നടന്നത് ഹണി ട്രാപ്പ്; ഫോട്ടോസ് ഭാര്യക്ക് അയക്കുമെന്ന് പറഞ്ഞ് ഭീഷണി, 5 പേർ പിടിയിൽ