മുള്ളൻപന്നി ആക്രമണം: പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു, കൈപ്പത്തിയിൽ തറച്ചുകയറിയ മുള്ള് മറുവശത്തെത്തി

Published : Mar 04, 2025, 04:15 PM ISTUpdated : Mar 04, 2025, 04:27 PM IST
മുള്ളൻപന്നി ആക്രമണം: പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു, കൈപ്പത്തിയിൽ തറച്ചുകയറിയ മുള്ള് മറുവശത്തെത്തി

Synopsis

കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്.

കണ്ണൂർ: കണ്ണൂരില്‍ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ച അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്.

പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറിൽ പള്ളിയിലേക്ക് പോകവേ മുള്ളൻ പന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. മുള്ളൻ പന്നിയുടെ ശരീരത്തിൽ നിന്നും മുള്ളുകൾ ശാദിലിന്റെ ദേഹത്തേക്ക് തുളച്ചു കയറി. പന്ത്രണ്ടോളം മുള്ളുകളാണ് ശരീരത്തിൽ തുളച്ച് കയറിയത്. ഇടത് കൈപ്പത്തിയിൽ മുള്ള് ആഴത്തിൽ കയറി മറുഭാഗത്ത് എത്തിയ നിലയിലായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർത്ഥി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി

Also Read:  സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു; മാല പൊട്ടിച്ചത് മാസ്ക് ധരിച്ച സ്ത്രീ, ദൃശ്യങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം