വാഹനം കുറുകെയിട്ട് യുവാവിനെ പിടിച്ചിറക്കി, വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്

Published : Mar 04, 2025, 03:38 PM IST
വാഹനം കുറുകെയിട്ട് യുവാവിനെ പിടിച്ചിറക്കി, വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്

Synopsis

പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ്  തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ്  തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴ കച്ചവടം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

നെന്മാറ ഗോമതിക്ക് സമീപം രാത്രി പതിനൊന്നരയോടെ നാസറിന്‍റെ വാഹനത്തിന് മുൻപിൽ പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ട്  ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാസറിന്‍റെ  ഡ്രൈവർ വടക്കഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്  വാഹനം തടഞ്ഞെങ്കിലും നിർത്താതെ പോവുകയായിരുന്നു.  പിന്തുടർന്ന പൊലീസ് ഇവരെ കിഴക്കഞ്ചേരി കണ്ണംകുളത്ത് വെച്ചാണ് പിടികൂടിയത്.

കൊച്ചിയിലെ ജി ശങ്കരക്കുറുപ്പ് സ്മാരകത്തിനുനേരെ ആക്രമണം; എൽഇഡി ലൈറ്റുകളടക്കം തകർത്തു, വാഹനത്തിനും തീയിട്ടു

പുറം കടലിൽ മീൻപിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന; കുതിച്ചെത്തി കോസ്റ്റ്ഗാര്‍ഡിന്‍റെ ആര്യമാൻ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മതസൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം'; കൊച്ചി ബിനാലെയിലെ ചിത്രത്തിനെതിരെ ജോസ് കെ. മാണി
പുതുവത്സര രാത്രി ഡ്യൂട്ടിക്കിടെ പൊലീസുകാർ പ്രതീക്ഷിച്ചില്ല, കണ്ണൂർ കമ്മീഷണർ നേരിട്ടെത്തി; സർപ്രൈസ് വിസിറ്റ് കേക്കും മധുരവുമായി