മലപ്പുറത്ത് പോർഷേ കാറും ബൈക്കും, കാസർകോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; 18കാരനും ദമ്പതികൾക്കും ദാരുണാന്ത്യം

Published : May 19, 2024, 11:43 AM ISTUpdated : May 19, 2024, 11:46 AM IST
മലപ്പുറത്ത് പോർഷേ കാറും ബൈക്കും, കാസർകോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; 18കാരനും ദമ്പതികൾക്കും ദാരുണാന്ത്യം

Synopsis

രണ്ട് കോടിയോളം വില വരുന്ന ഫോർ രജിസ്ട്രേഷൻ പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു

മലപ്പുറം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെ നടന്ന അപകടങ്ങളിലാണ് മൂന്ന് ജീവൻ പൊലിഞ്ഞത്. കാസർകോട്  ബേത്തൂർപാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 18 വയസുകാരനാണ് മരിച്ചത്. മലപ്പുറം കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം നടന്നത്. കുന്നുംപുറം എആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്. രണ്ട് കോടിയോളം വില വരുന്ന ഫോർ രജിസ്ട്രേഷൻ പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ. ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുലിന്‍റെ കാറിൽ രക്തക്കറ, കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു; ഫോറൻസിക് സംഘം വിശദ പരിശോധന നടത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല