15 വർഷമായി ഒളിവിൽ; പോക്സോ, വധശ്രമ കേസുകളിലെ പ്രതി ആലപ്പുഴയിൽ ഹൗസ് ബോട്ടിൽനിന്ന് പിടിയിൽ

Published : Jan 31, 2026, 09:57 PM IST
Alappuzha pocso

Synopsis

ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ, പോലീസിനെ കണ്ടപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

ആലപ്പുഴ: കണ്ണൂർ ആലക്കോട് പൊലീസ് സ്‌റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളിൽ പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് മണേലിൽ ജിനീഷ് എന്ന ഷായൽ (39) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകതൊഴിലാളിയായി ജോലി ചെയ്തുവരവേയാണ് പിടിയിലാകുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി ഡി റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ടതോടെ ഹൗസ് ബോട്ടിന്റെ പിൻഭാഗത്തുകൂടി കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനീഷിനെ പോലീസും പിന്നാലെ ചാടി പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കണ്ണൂർ പോലീസിന് കൈമാറി.

സൗത്ത് പൊലീസ് എസ്ഐ ആർ മോഹൻകുമാർ, എഎസ്ഐ ഉല്ലാസ് യു, സീനിയർ സിപിഓമാരായ മൻസൂർ മുഹമ്മദ്, ആർ ശ്യാം, കണ്ണൂർ ആലക്കോട് എഎസ്ഐ മുനീർ, സീനിയർ സിപിഓ ജാബിർ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരിഞ്ഞുണങ്ങി നെൽപാടങ്ങൾ, വെള്ളമില്ലാതെ പെരുമ്പിലാവ് മേഖലയിൽ വ്യാപക കൃഷിനാശം, തൃശൂരിൽ ജലക്ഷാമം രൂക്ഷം
പെൺസുഹൃത്ത് ആത്മഹത്യ ചെയ്തു, യുവതിയുടെ മൃതദേഹം കണ്ടു വന്ന പൊലീസുകാരൻ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ചു