പൊലീസ് സംസ്കാരം തടഞ്ഞയാളുടെ ശരീരത്തിൽ വിഷാംശമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങൾ പരിശോധിക്കും

Published : Oct 25, 2021, 07:31 PM IST
പൊലീസ് സംസ്കാരം തടഞ്ഞയാളുടെ ശരീരത്തിൽ വിഷാംശമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങൾ പരിശോധിക്കും

Synopsis

കഴിഞ്ഞ ദിവസം വട്ടവടയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുബ്രമണ്യന്റെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വിഷാംശം കണ്ടെത്തിയത്. ആന്തരിക അവയങ്ങൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 

ഇടുക്കി: കഴിഞ്ഞ ദിവസം വട്ടവടയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുബ്രമണ്യന്റെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വിഷാംശം കണ്ടെത്തിയത്. ആന്തരിക അവയങ്ങൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.  ഞയറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കൾ തിടുക്കത്തിൽ വീടു കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം ദേവികുളം പൊലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ചിതയ്ക്ക് തീ കൊളുത്തുന്നതിന്  മുൻപ് സംസ്കാരം തടഞ്ഞു. പൊലീസ് ഗ്രാമത്തിലെ നേതാക്കളോടും ബന്ധുക്കളോടും  ചർച്ച നടത്തിയ ശേഷം മൃതദേഹം പരിശോധനകൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാട്ടം നടത്തിയതോടെയാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. 

പത്തു വർഷം മുൻപ് രോഗബാധയെ തുടർന്ന് ഭാര്യ ചന്ദ്ര മരിച്ച ശേഷം സുബ്രമണ്യൻ സഹോദരനൊപ്പം കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കൾ തിടുക്കത്തിൽ വീട് കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ