
മലപ്പുറം: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കര്‍ഷക മേഖലയായ 70 ഏക്കര്‍ മലമുകളില്‍ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വര്‍ഷം മുമ്പ് മലമുകളില്‍ നാട്ടുകാര്‍ നിര്‍മിച്ച പോസ്റ്റ് ഓഫിസ് ഇന്നും കൗതുക കാഴ്ചയായി പ്രവര്‍ത്തനം തുടരുകയാണ്. 70 ഏക്കറില്‍ ഇപ്പോള്‍ ആളും ആരവവും ഇല്ല. സമുദ്ര നിരപ്പില്‍നിന്ന് 1500 അടിയോളം ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും കരിങ്കല്ലില്‍ പണിത പോസ്റ്റ് ഓഫിസിന്റെ പ്രതാപമാണ് പറയാനുള്ളത്. 1960കളില്‍ മലയോര കര്‍ഷ കരുടെ കുടിയേറ്റം തുടങ്ങിയത് മുതലാണ് 70 ഏക്കറില്‍ ജനവാസം തുടങ്ങുന്നത്. കാളി കാവ്‌പോസ്റ്റ് ഓഫിസില്‍ ഇവിടേക്ക് കത്തുകളും കമ്പികളുമെത്താന്‍ വളരെ പ്രയാസമായിരുന്നു. ഇവിടേക്ക് വാഹന സൗകര്യമില്ലാത്തതായിരുന്നു ഇതിന് കാരണം. ഇക്കാലത്താണ് ഈ പോസ്റ്റ് ഓഫിസ് നിര്‍മിച്ചത്.
ഇന്ന് കത്തുകളും ടെലഗ്രാമും പേരിനു പോലുമില്ലെങ്കിലും ഓഫിസിന്റെ പ്രവര്‍ത്തനം ഇന്നു വരെ മുടങ്ങിയിട്ടില്ല. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും ഒരു അസിസ്റ്റന്റും മെയില്‍ കാരിയറുമുള്‍പ്പെടെ മൂന്ന് ജീവനക്കാരുണ്ട്. കാളികാവ് ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഏതാനും ഒറ്റപ്പെട്ട കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ കഴിയുന്നത്. എന്നാല്‍ അവര്‍ക്ക് വല്ലപ്പോഴും വരുന്ന തപാല്‍ ഉരുപ്പടി കള്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനുമായി ഈ പോസ്റ്റ് ഓഫിസ് ഇന്നും പഴമയുടെ പ്രതാപത്തോടെ നില്‍ക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam