'പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെക്കണം', മലപ്പുറത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ 

Published : Oct 09, 2023, 10:10 AM ISTUpdated : Oct 09, 2023, 10:26 AM IST
'പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെക്കണം', മലപ്പുറത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ 

Synopsis

'പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ചൊഴിയണം' പോസ്റ്റർ വിവാദത്തിൽ 

മലപ്പുറം : മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനിൽകുമാർ എംഎൽഎക്കുമെതിരെ പോസ്റ്റർ. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം. പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ്റുമാരുടെ നിയമനത്തിൽ എ ഗ്രുപ്പിനെ അവഗണിച്ചതായി പരാതി ഉയർന്നിരുന്നു. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.  

2 നിക്ഷേപകർ ജീവനൊടുക്കി, 8 പേർ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു, മാവേലിക്കര സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ദുരിതം

മഞ്ചേരിയില്‍ കെ പി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നത്.  കെ പി സി സി മുന്‍ സെക്രട്ടറി വി എ കരീം, കെ പി സി സി അംഗം വി സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാ ക്കാന്‍ യോഗത്തില്‍ ധാരണയായിരുന്നു.  ഡി സി സി നേതൃത്വത്തിനെതിരെ കെ പി സി സി ക്ക് പരാതി നല്‍കും. പരാതി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജി വെക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. 

 

 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്