ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണകാരണം ഹൃദ്രോഗമെന്ന് സൂചന

Published : Oct 18, 2025, 02:13 AM IST
hernia surgery death

Synopsis

കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ 41-കാരൻ മരിച്ച സംഭവത്തിൽ ഹൃദ്രോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക സൂചന. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സംഭവം. ഹൃദ്രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ സൂചന. ചിറമനേങ്ങാട് സ്വദേശി ഇല്യാസ് (41) ആണ് മരിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വേണ്ട സൗകര്യങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയത് ഹൃദ്രോഗ ലക്ഷണങ്ങളാണ്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖാമൂലം കിട്ടിയശേഷമാകും തുടർനടപടികൾ.

സംഭവത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുന്നംകുളം പൊലീസാണ് കേസെടുത്തത്. കുന്നംകുളം എസിപിക്കാണ് അന്വേഷണ ചുമതല. ചികിത്സയിലെ അനാസ്ഥ അന്വേഷിക്കും. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തുന്നത് എത്തുന്നത്. തുടര്‍ന്ന് ഹെര്‍ണിയ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. രാത്രി എട്ടരോടെയാണ് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഓപ്പറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്തേഷ്യ നൽകിയതിൽ അപാകതയുണ്ടായെന്നും കൈയബദ്ധം സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ