രാത്രി തുടർച്ചയായി പവർകട്ട്, പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്; അസഭ്യവർഷം, ചെടിച്ചട്ടികൾ എടുത്തെറിഞ്ഞു

Published : Aug 01, 2026, 07:39 AM IST
kseb power cut kerala

Synopsis

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് ഫോർട്ട്കൊച്ചി വൈദ്യുതി ഓഫീസിലെത്തിയ സനീഷ് ജീവനക്കാരോട് അസഭ്യം പറയുകയും പ്രകോപിതനാകുകയും ചെയ്തെന്നാണ് കേസ്.

കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ സനീഷ് (35) ആണ് പിടിയിലായത്.

കഴിഞ്ഞ 16-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് ഫോർട്ട്കൊച്ചി വൈദ്യുതി ഓഫീസിലെത്തിയ സനീഷ് ജീവനക്കാരോട് അസഭ്യം പറയുകയും പ്രകോപിതനാകുകയും ചെയ്തെന്നാണ് കേസ്.

തുടർന്ന് ഓഫീസ് വളപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികൾ എടുത്തെറിഞ്ഞ് തകർക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കെഎസ്ഇബി ഫോർട്ട്കൊച്ചി അസിസ്റ്റന്റ് എഞ്ചിനിയർ നൽകിയ പരാതിയിലാണ് നടപടി. പൊലീസ് ഇൻസ്പെക്ടർ രതീഷ്, എസ്ഐ അഞ്ജന, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വസ്തു വൃത്തിയാക്കുന്നതിനിടെ 45 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു, വനം വകുപ്പെത്തി പിടികൂടി
നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു, വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ടു