വസ്തു വൃത്തിയാക്കുന്നതിനിടെ 45 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു, വനം വകുപ്പെത്തി പിടികൂടി

Published : Aug 01, 2026, 03:29 AM IST
python caught

Synopsis

തിരുവനന്തപുരം വിതുരയിൽ വീണ്ടും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ഒരു പുരയിടത്തിലെ കൽക്കെട്ടിൽ ഒളിച്ച പാമ്പിനെ, വനംവകുപ്പ് ഉദ്യോഗസ്ഥർ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പിടികൂടിയത്. പത്തടിയിലധികം നീളവും 45 കിലോയോളം ഭാരവുമുണ്ട്.

തിരുവനന്തപുരം: വിതുര ഭാഗത്ത്‌ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. വിതുര സ്വദേശിയായ സുജിത്തിന്‍റെ വസ്തുവിലാണ് ഭീമൻപാമ്പിനെ കണ്ടത്. വസ്തു വൃത്തിയാക്കുന്നതടക്കം ജോലി ചെയ്യുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ ജോലിക്കാർ പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ കൽക്കെട്ടിൽ കയറി ഒളിച്ച നിലയിലായിരുന്നു പാമ്പ്. പിന്നാലെ ഹിറ്റാച്ചി എത്തിച്ച് മണ്ണ് മാന്തിമാറ്റി കൽക്കെട്ടിനിടയിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു

പരുത്തിപ്പള്ളി ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി എസ് റോഷ്നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. പത്തടിയിലധികം നീളവും 45 കിലോയോളം ഭാരം ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയും വിതുരയ്ക്ക് സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു, വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ടു
അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്