ഉത്സവത്തിനെത്തിയ പവർ യൂണിറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി

Published : Apr 17, 2023, 04:12 PM IST
ഉത്സവത്തിനെത്തിയ പവർ യൂണിറ്റ് വാഹനം നിയന്ത്രണം വിട്ട്  മറിഞ്ഞു, ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി

Synopsis

പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

തിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വഹനത്തിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്. 

വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ കല്ലമ്പലം ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ പ്രവീൺ. പി, ഷജീം വി.എസ്, ശ്രീരാഗ് സി. പി, അരവിന്ദൻ. എം, അനീഷ് എൻ.എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ. എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്. ഇയാൾക്ക് നിസരപരിക്കുകൾ മാത്രമേ ഒള്ളു എന്ന് കല്ലമ്പലം ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. 

Read More : താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ