ഫുട്ബോൾ മത്സരം തുടങ്ങുന്നതിന് മുൻപ് കറന്റ് പോയി, കെഎസ്ഇബി ജീവനക്കാരനെ മുളവടി കൊണ്ട് മർദിച്ചു, കേസെടുത്ത് പൊലീസ്

Published : Jul 16, 2026, 04:13 PM IST
KSEB attack

Synopsis

തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശ്ശൂർ: ലോകകപ്പ് മത്സരത്തിനിടെ കറന്റ് പോയതിനെ തുടർന്ന് തൃശ്ശൂർ മാളയിൽ‌ കെഎസ്ഇബി ജീവനക്കാരന് മർദനം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ നിതിനെ ആണ് മു‌ളവടി കൊണ്ട് മർദിച്ചത്. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമിയിൽ അർജന്റീനയുടെ മത്സരം തുടങ്ങുന്നതിന് മുൻപ് കറന്റ് പോയിരുന്നു. 

തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും; മധ്യവയസ്‌കന്‍ പിടിയില്‍
ആദ്യം മണി മോഷ്ടിച്ചു, പിന്നാലെ കാണിക്കവഞ്ചി പൊളിച്ചു, മലയിൻകീഴ് പ്രദേശത്ത് ആരാധനാലയങ്ങളിൽ മോഷണം പതിവാകുന്നു