പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Published : Dec 06, 2025, 07:53 AM IST
NRI malayali death

Synopsis

അസ്ഹര്‍ സഞ്ചരിച്ച കാര്‍ ഖാബൂറയില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു

കോഴിക്കോട്: മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ചെറിയ കുമ്പളം വാഴയില്‍ അസ്ഹര്‍ ഹമീദ്(35) ആണ് ഒമാനിലെ ഖാബൂറയിലുണ്ടായ അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ബിസിനസ് ആവശ്യാര്‍ത്ഥം സുഹാറില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അസ്ഹര്‍ ഹമീദ് സഞ്ചരിച്ച കാര്‍ ഖാബൂറയില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. അസ്ഹര്‍ ഹമീദിന്റെ പിതാവും ഏതാനും വര്‍ഷം മുന്‍പ് ഓമാനിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. മസ്‌കത്തില്‍ ബിസിനസ് ചെയ്യുന്ന അസ്ഹര്‍ ഹമീദ്, റൂവി ഹോണ്ട റോഡിലെ അപാര്‍ട്ട്മെന്റില്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകള്‍: ദനീന്‍. മൃതദേഹം ഖാബൂറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി