ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പ്രതികൾ റിമാൻഡിൽ

Published : Aug 01, 2024, 07:40 PM IST
ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പ്രതികൾ റിമാൻഡിൽ

Synopsis

അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്.

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ ഇന്നലെ അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.

Also Read: മുണ്ടക്കൈ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 3-ാം ദിവസവും തെരച്ചിൽ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി