എട്ട് മാസം ഗർഭിണിയായ യുവതിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

Published : Apr 18, 2020, 08:54 PM IST
എട്ട് മാസം ഗർഭിണിയായ യുവതിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

Synopsis

പ്രസവ സംബന്ധമായ ചികിത്സയ്ക്കായി വീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്നു ഹരിത.

ഹരിപ്പാട്: വീടിനുള്ളില്‍ വച്ച് വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി മരിച്ചു. വെട്ടുവേനി രാഹുൽ ഭവനം ഹരികുമാർ മിനി ദമ്പതികളുടെ മകൾ ഹരിത (23)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.30 ന്  വീടിനുള്ളിൽവെച്ചാണ് അപകടം നടന്നത്.

വീടിനുള്ളിൽ നിന്ന്  പുറത്തേക്ക് കണക്ഷൻ നൽകിയിരുന്ന വൈദ്യുതലൈൻ കിടപ്പുമുറിയിലിരുന്ന സ്റ്റീൽ അലമാരയിൽ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിക്കുകയും, വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്നപ്പോൾ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. 

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എട്ട് മാസം ഗർഭിണിയായിരുന്നു ഹരിത. പ്രസവ സംബന്ധമായ ചികിത്സയ്ക്കായി വീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്