വാടകവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Oct 10, 2026, 02:17 PM IST
Chottanikkara Woman Suicide

Synopsis

എറണാകുളം ചോറ്റാനിക്കരയിൽ വാടകവീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ. തൃശൂർ സ്വദേശിനി കാർത്തിക ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലാണ് കാർത്തികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചോറ്റാനിക്കര: വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാർത്തികയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തിനൊപ്പമായിരുന്നു കാർത്തികയുടെ താമസം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരെയും പറഞ്ഞയച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടിമിന്നലില്‍ സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു; വ്യാപക നാശനഷ്ടം
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ