
കൊച്ചി: എറണാകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പോത്താനിക്കാട് യുവാവ് മരിച്ചത് എയർ ഗണ്‍ കൊണ്ടുള്ള അടിയേറ്റെന്ന് പ്രാഥമിക വൈദ്യ പരിശോധനാ റിപ്പോർട്ട്. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിനെയാണ് അയല്‍വാസിയുടെ വീടിന്‍റെ ടെറസില്‍ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ സജീവനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. പരസ്പര വിരുദ്ധ മൊഴികൾ നൽകുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്നലെ രാവിലെയാണ് അയല്‍വാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസില്‍ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസാദിന്‍റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലായിരുന്നു. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലുമായിരുന്നു. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയേറ്റതാണോ എയർഗൺ കൊണ്ട് തലക്കടിച്ചതാണോ മരണകാരണമെന്ന് ഉറപ്പിക്കാനായി പൊലീസ് വിശദ പരിശോധന നടത്തി വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam